29 October, 2017 12:47:16 PM


മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തമ്മില്‍ തര്‍ക്കമെന്ന് ചെന്നിത്തല



തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരേ ഉയര്‍ന്ന ഭൂമികൈയേറ്റ കേസില്‍ ഹാജരാകുന്നതിൽ അഡ്വക്കേറ്റ് ജനറലും (എജി) റവന്യൂമന്ത്രിയും തമ്മില്‍ അല്ല തര്‍ക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ഥത്തിൽ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തമ്മിലാണ് തര്‍ക്കം.

സി​​പി​​എം നോ​​മി​​നി​​യാ​​യ എ​​ജി​​ക്കെ​​തി​​രേ​​യു​​ള്ള പോ​​ര് മുഖ്യമന്ത്രിക്കു നേരെയുള്ളതാണെന്നും ചെന്നിത്തല വ്യക്തമാക്കി. തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിൽ സർക്കാർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമെന്നും ചെന്നിത്തല പറഞ്ഞു. 



Share this News Now:
  • Google+
Like(s): 25