29 October, 2017 12:43:47 PM


ഷെ​റി​ൻ മാ​ത്യു​സി​ന്‍റെ മൃ​ത​ദേ​ഹം ഡാ​ള​സ് മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​ർ വി​ട്ടു നല്‍കി



ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ന്നു വ​യ​സു​കാ​രി ഷെ​റി​ൻ മാ​ത്യു​സി​ന്‍റെ മൃ​ത​ദേ​ഹം ഡാ​ള​സ് മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​ർ വി​ട്ടു കൊ​ടു​ത്തു. ആ​ർ​ക്കാ​ണ് മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ത്ത​തെ​ന്ന് ഡാ​ല​സ് കൗ​ണ്ടി മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​ർ പ​റ​ഞ്ഞി​ല്ല. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് സൂ​ച​ന​ക​ളു​ള്ള​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.ഒ​ക്ടോ​ബ​ർ 7നാ​ണ് കു​ട്ടി​യെ ഡാ​ല​സി​ലെ മ​ല​യാ​ളി ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​വു​ന്ന​ത്. കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ടി​നു സ​മീ​പ​ത്തെ ക​ലു​ങ്കി​ന​ട​യി​ൽ​നി​ന്നു ഷെ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്നു ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ, നി​ർ​ബ​ന്ധി​ച്ച് പാ​ലു കൊ​ടു​ക്കു​ന്ന​തി​നി​ടെ കു​ട്ടി ശ്വാ​സം​മു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വ​ള​ർ​ത്ത​ച്ഛ​ൻ വെ​സ്ലി മാ​ത്യു പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. 

ഷെ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​ന​ടു​ത്തു​ള്ള ക​ലു​ങ്കി​ന​ടി​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് ഐ​ടി ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വെ​സ്ലി അ​ഭി​ഭാ​ഷ​ക​നു​മൊ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. വെ​സ്ലി മാ​ത്യു​വി​നെ​തി​രേ പോ​ലീ​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ്. മ​ര​ണ​കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന വി​ധ​ത്തി​ൽ മു​റി​വേ​ൽ​പ്പി​ക്ക​ൽ എ​ന്ന കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​നു 99 വ​ർ​ഷം​വ​രെ ത​ട​വു ശി​ക്ഷ കി​ട്ടാ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ വെ ​സ്ലി​യും ഭാ​ര്യ സി​നി​യും ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് ഷെ​റി​നെ ബി​ഹാ​റി​ൽ​നി​ന്നു ദ​ത്തെ​ടു​ത്ത​ത്. സി​നി ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്സാ



Share this News Now:
  • Google+
Like(s): 25