29 October, 2017 08:10:47 AM


ഇറാക്കില്‍ കാണാതായ ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള അന്വേഷണം അവസാനിപ്പിച്ചു



ദില്ലി: ഇ​റാ​ക്കി​ലെ ഐ​എ​സ് ശ​ക്തി​കേ​ന്ദ്ര​മാ​യി​രു​ന്ന മൊ​സൂ​ളി​ൽ​നി​ന്ന് കാ​ണാ​താ​യ 39 ഇ​ന്ത്യ​ക്കാ​രെ​കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി ജ​ന​റ​ൽ വി.​കെ സിം​ഗ്. അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ശാ​വ​ഹ​മാ​യ​തൊ​ന്നും ല​ഭി​ക്കാത്ത​തി​നാ​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​താ​യും വി.​കെ സിം​ഗ് അ​റി​യി​ച്ചു. മൊ​സൂ​ൾ, ബാ​ദൂ​ഷ്, ത​ൽ​ഫാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ​ന​ട​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ അ​നു​കൂ​ല​മാ​യ ഒ​രു ഫ​ല​വും ല​ഭി​ച്ചി​ല്ല. എങ്കിലും ഇ​റാ​ക്കി​ലെ ഇ​ന്ത്യ​ൻ എം​ബ​സി കാ​ണാ​താ​യ​വ​രെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

കാ​ണാ​താ​യ​വ​രി​ൽ ചി​ല​രു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും ഡി​എ​ൻ‍​എ സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഇ​റാ​ക്കി​ലേ​ക്ക് അ​യ​ച്ചു​ന​ൽ​കി​യ​താ​യും വി.​കെ സിം​ഗ് അ​റി​യി​ച്ചു. മാ​ന​സി​ക​നി​ല ​തെ​റ്റി​യ ചി​ല​ർ ഇ​റാ​ക്കി​ലെ ജ​യ​ലി​ൽ ത​ട​വി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് സ്വ​യം തി​രി​ച്ച​റി​യാ​ൻ ​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഡി​എ​ൻ​എ ടെ​സ്റ്റ് മാ​ത്ര​മാ​ണ് ഇ​നി മു​ന്നി​ലു​ള്ള മാ​ർ​ഗ​മെ​ന്നും വി.​കെ സിം​ഗ് പ​റ​ഞ്ഞു.

കെ​ട്ടി​ട​നി​ർ​മാ​ണ ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​രാ​യ ഇ​ന്ത്യ​ക്കാ​രെ മൂ​ന്നു വ​ർ​ഷം മു​മ്പാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​ടു​ത്തി​ടെ ഐ​എ​സി​ൽ​നി​ന്ന് ഇ​റാ​ക്കി പ​ട്ടാ​ളം മൊ​സൂ​ൾ തി​രി​ച്ചു​പി​ടി​ച്ച​പ്പോ​ൾ ഇ​ന്ത്യ​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ പ്ര​തീ​ക്ഷ ഉ​ണ​ർ​ന്നി​രു​ന്നു. മൊ​സൂ​ളി​ലെ ഒ​രു ജ​യി​ലി​ൽ ഇ​ന്ത്യ​ക്കാ​രു​ണ്ടാ​കു​മെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​റാ​ക്ക് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ത്യ​ക്കാ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. 



Share this News Now:
  • Google+
Like(s): 37