29 October, 2017 07:25:43 AM


സ്പാ​നി​ഷ് ലീ​ഗി​ൽ ബി​ൽ​ബാ​വോ​യെ വീ​ഴ്ത്തി ബാ​ഴ്സ​ലോ​ണ മു​മ്പോ​ട്ട്
ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ലീ​ഗി​ൽ ബാ​ഴ്സ​ലോ​ണ മു​മ്പോ​ട്ട്. മെ​സി​യു​ടേ​യും പൗ​ളീ​ഞ്ഞോ​യു​ടേ​യും ഗോ​ളി​ൽ അ​ത്‌​ല​റ്റി​കോ ബി​ൽ​ബാ​വോ​യെ ബാ​ഴ്സ​ലോ​ണ പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ വി​ജ​യം. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ മെ​സി​യും (36) ര​ണ്ടാം പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ പൗ​ളീ​ഞ്ഞോ​യും ഗോ​ൾ നേ​ടി. 

പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മു​ന്നി​ലു​ള്ള ബാ​ഴ്സ​യ്ക്ക് ഇ​തോ​ടെ 28 പോ​യി​ന്‍റാ​യി. ലീ​ഗി​ൽ 10 മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മ്പ​തു വി​ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യാ​ണ് ബാ​ഴ്സ​യു​ടെ കു​തി​പ്പ്. 24 പോ​യി​ന്‍റു​മാ​യി വ​ല​ൻ​സി​യ​യാ​ണ് ബാ​ഴ്സ​യ്ക്കു തൊ​ട്ടു​താ​ഴെ. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ റ​യ​ൽ 20 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. Share this News Now:
  • Google+
Like(s): 256