28 October, 2017 06:37:59 PM


കോടിയേരി സഞ്ചരിച്ച മിനി കൂപ്പറിന്‍റേത് വ്യാജ രജിസ്ട്രേഷൻ; വാഹനം പിടിച്ചെടുക്കും



തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതാ യാത്രയ്ക്ക് ഉപയോഗിച്ച മിനി കൂപ്പര്‍ കാറിന്‍റെ രജിസ്ട്രേഷൻ വ്യാജ വിലാസത്തിലെന്ന്. പത്ത് ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഒരു വര്‍ഷമായി കേരളത്തില്‍ ഓടിക്കുകയാണ്. മാത്രമല്ല വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളില്‍ നല്‍കിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലി നിരവധി വിവാദങ്ങളാണ് ഉയര്‍ന്നു വരുന്നത്.



Share this News Now:
  • Google+
Like(s): 106