28 October, 2017 01:42:26 PM


നേപ്പാളിലുണ്ടായ റോഡപകടത്തിൽ 14 പേർ മരിച്ചു



കാഠ്മണ്ഡു: നേപ്പാളിലുണ്ടായ റോഡപകടത്തിൽ 14 പേർ മരിച്ചു. ഇവിടുത്തെ ധദിംഗ് ജില്ലയിലാണ് സംഭവം. ദേശീയപാതയിലൂടെ യാത്രക്കാരുമായി പോവുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബസിൽ 40 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. മറ്റുള്ളവരെ രക്ഷപ്പെടുത്തി. 



Share this News Now:
  • Google+
Like(s): 35