28 October, 2017 10:35:43 AM


മെ​ർ​സ​ലി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പി​ലെ വി​വാ​ദ​രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി: നി​ഷേ​ധി​ച്ച് സെ​ൻ​സ​ർ ബോ​ർ​ഡ്



ദില്ലി: ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ച വി​ജ​യ് ചി​ത്രം മെ​ർ​സ​ലി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പി​ലെ വി​വാ​ദ​രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നി​ഷേ​ധി​ച്ച് സെ​ൻ​സ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പ്ര​സൂ​ണ്‍ ജോ​ഷി. വെ​ള്ളി​യാ​ഴ്ച റി​ലീ​സ് ചെ​യ്യേ​ണ്ടി​യി​രു​ന്ന ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ ബോ​ർ​ഡ് ഇ​തേ​വ​രെ അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​സൂ​ണ്‍ ജോ​ഷി​യു​ടെ പ്ര​തി​ക​ര​ണം. സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ ബ​ഹു​മാ​നി​ക്ക​ണം. സെ​ൻ​സ​ർ​ബോ​ർ​ഡി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​വ​രും മ​നു​ഷ്യ​രാ​ണ്. ഒ​രു മെ​ഷീ​നി​ൽ കാ​ർ​ഡി​ട്ടാ​ൽ മ​റു​വ​ശ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് വ​രി​ല്ല- പ്ര​സൂ​ണ്‍ ജോ​ഷി ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ടു പ്ര​തി​ക​രി​ച്ചു. ത​മി​ഴ് പ​തി​പ്പി​നോ​ടു സ​മാ​ന​മാ​യ രീ​തി​യി​ലാ​വും തെ​ലു​ങ്ക് പ​തി​പ്പും പു​റ​ത്തി​റ​ങ്ങു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

ആ​ന്ധ്ര​പ്ര​ദേ​ശി​ലും തെ​ലു​ങ്കാ​ന​യി​ലു​മാ​യി 700ൽ ​അ​ധി​കം സ്ക്രീ​നു​ക​ളി​ലാ​ണ് ചി​ത്രം വെ​ള്ളി​യാ​ഴ്ച റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​ദി​രി​ന്ദി എ​ന്ന പേ​രി​ൽ വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ങ്ങാ​നി​രു​ന്ന മെ​ർ​സ​ലി​ന്‍റെ റി​ലീ​സ് അ​വ​താ​ള​ത്തി​ലാ​യി​രു​ന്നു. മൃ​ഗ​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് ത​മി​ഴ് ട്രെ​യി​ല​റി​ൽ മൃ​ഗ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളു​ൾ​പ്പ​ടെ വെ​ട്ടി​മാ​റ്റി​യാ​ണ് മെ​ർ​സ​ലി​ന്‍റെ തെ​ലു​ങ്ക് ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി​യ​ത്. 

അ​തേ​സ​മ​യം, വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ വി​ജ​യ് ചി​ത്രം മെ​ർ​സ​ൽ 200 കോ​ടി ക്ല​ബി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ചി​ത്രം ഇ​തു​വ​രെ 170 കോ​ടി രൂ​പ നേ​ടി​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു മാ​ത്രം 90 കോ​ടി രൂ​പ നേ​ടി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ജി​എ​സ്ടി​യെ​യും ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യെ​യും പ​രി​ഹ​സി​ക്കു​ന്ന രം​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് മെ​ർ​സ​ൽ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ച​ത്. 



Share this News Now:
  • Google+
Like(s): 44