Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

28 October, 2017 10:05:32 AM


സ്‌കാനിയ പണിമുടക്കി: വയനാടന്‍ ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്


Ksrtc Scania


സുൽത്താൻ ബത്തേരി: വയനാട് താമരശ്ശേരി ചുരത്തിലെ ഏഴാംവളവില്‍ ബസ് കുടുങ്ങിയതിനേ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. രാവിലെ ആറു മണിയോടെ കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസ് ചുരത്തില്‍ കുടുങ്ങിയതോടെയാണ് ഗതാഗതക്കുരുക്കുണ്ടായത്. നേരത്തെ ഈ പാതയില്‍ ഒരു കാര്‍ കത്തിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം ഗതാഗതത്തടസമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.


താമരശ്ശേരി ഗാരേജിലെ മെക്കാനിക്കുകള്‍ എത്തി വാഹനം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ചെറുവണ്ടികള്‍ ഘട്ടംഘട്ടമായി കടത്തിവിടുന്നുണ്ട്. എന്നാല്‍, അധികൃതര്‍ ഒരുതരത്തിലുള്ള സഹായങ്ങളും ചെയ്തില്ലെന്ന് യാത്രക്കാര്‍ക്ക് പരാതിയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലും ചുരത്തില്‍ വലിയ വാഹനങ്ങള്‍ തകരാറുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഗതാഗത തടസമുണ്ടായിരുന്നു



Share this News Now:
  • Google+
Like(s): 258