27 October, 2017 05:05:50 PM


തിരുവനന്തപുരത്ത് ബംഗാളിയായ വ്യാജ ഡോക്ടര്‍ പൊലീസ് പിടിയില്‍



തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ ഡോക്ടര്‍ പൊലീസ് പിടിലായി. പശ്ചിമ ബംഗാള്‍ സ്വദേശിയായ സൗമിന്‍ ഭൗമികാണ് അറസ്റ്റിലായത്. 15 വര്‍ഷമായി ഇയാള്‍ സ്വകാര്യ ക്ലിനിക്ക് നടത്തി വരികയായിരുന്നു. ആയൂര്‍വേദ പ്രാക്ടീസ് രജിസ്ട്രേഷനായി വ്യാജ ആയുര്‍വേദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ ഉണ്ടായ സംശയമാണ് സൗമിന്‍ പൊലീസ് പിടിയിലാകാന്‍ കാരണമായത്. ഇയാള്‍ കഴിഞ്ഞ 15 വര്‍ഷമായി തൃശൂര്‍ മാളയില്‍ പൈല്‍സ് ക്ലിനിക്ക് നടത്തി വരികയായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം വെച്ചാണ് കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ വിഎസ് സുനീഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.



Share this News Now:
  • Google+
Like(s): 49