Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

27 October, 2017 08:35:43 AM


സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു


Punathil Kunjabdhulla


കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 7.40 ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹചമായ അസുഖം മൂലം കുറച്ചു നാളുകളായി അദ്ദേഹം കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു. മരണസമയത്ത് മക്കളും കോഴിക്കോട്ടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.

അസുഖങ്ങള്‍ മൂലം രണ്ടു വര്‍ഷത്തോളമായി പൊതുവേദിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ടോടെ ആരോഗ്യനില മോശമാകുകയും പുലര്‍ച്ചെയോടെ രക്തസമ്മര്‍ദ്ദം താഴുകയായിരുന്നു. കോഴിക്കോട് വടകരയില്‍ ജനിച്ച അദ്ദേഹത്തിന് കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. അദ്ദേഹവും സാഹിത്യകാരന്‍ എം മുകുന്ദനുമായുള്ള സൗഹൃദവും ശ്രദ്ധേയമാണ്



Share this News Now:
  • Google+
Like(s): 387