26 October, 2017 09:04:54 PM


കമല്‍ഹാസൻ പുതിയ രാഷ്ട്രീയ പാര്‍ട്ടി നവംബര്‍ 7 ന് പ്രഖ്യാപിക്കും



ചെ​ന്നൈ: ജ​ൻ​മ​ദി​ന​ത്തി​ൽ ത​മി​ഴ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി ത​മി​ഴ് ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. ന​വം​ബ​ർ ഏ​ഴി​ലെ പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കാ​ൻ അ​ദ്ദേ​ഹം ആ​രാ​ധ​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ത​മി​ഴ് വാ​രി​ക​യാ​യ ആ​ന​ന്ദ​വി​ക​ട​നി​ൽ അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്യു​ന്ന പം​ക്തി​യി​ലാ​ണ് ക​മ​ൽ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. ന​വം​ബ​ർ ഏ​ഴി​നാ​ണ് ക​മ​ലി​ന്‍റെ ജ​ൻ​മ​ദി​നം.

ഒ​രു എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​നു​ള്ള സ​മ​യ​മാ​യി​രി​ക്കു​ന്നു. യു​വ​ജ​ന​ങ്ങ​ൾ എ​ന്നെ കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്. അ​വ​രെ ഒ​രു​മി​ച്ച് അ​ണി​നി​ര​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം എ​നി​ക്കു​ണ്ട്. ത​മി​ഴ്നാ​ടി​നെ സേ​വി​ക്കു​ന്ന​ത് ക​ർ​ത്ത​വ്യ​മാ​ണെ​ന്ന് ക​രു​തു​ന്ന​വ​രെ ഞാ​ൻ കൂ​പ്പു​കൈ​യോ​ടെ ക്ഷ​ണി​ക്കു​ക​യാ​ണ്. ചി​ല പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും ക​മ​ൽ ഹാ​സ​ൻ വ്യ​ക്ത​മാ​ക്കി. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ക​മ​ൽ​ഹാ​സ​നു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ൽ​കു​ന്ന​ത്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​മ​ൽ കേ​ര​ള​ത്തി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

എ​ഡി​എം​കെ സ​ർ​ക്കാ​രി​നെ​തി​രേ തു​ട​ർ​ച്ച​യാ​യി വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്ന ക​മ​ൽ എ​ഡി​എം​കെ മ​ന്ത്രി​മാ​ർ​ക്കെ​തി​രേ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. ഇ​ത് പ​ര​സ്യ​മാ​യ ഏ​റ്റു​മു​ട്ട​ലി​ലേ​ക്കു​വ​രെ ന​യി​ച്ചു. ന​ട​ൻ ര​ജ​നീ​കാ​ന്തും സ്വ​ന്തം പാ​ർ​ട്ടി രൂ​പീ​ക​രി​ക്കാ​ൻ പോ​കു​ന്ന​താ​യി നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 67