26 October, 2017 01:50:05 PM


മ​ദ്യ​ല​ഹ​രി​യി​ൽ ഐ​ജി ഔദ്യോഗിക വാഹനത്തില്‍ ; ഡിജിപി റി​പ്പോ​ർ​ട്ട് തേ​ടി




കൊ​ല്ലം: ഔദ്യോഗികവാഹനത്തില്‍ ഐ​ജി​യെ​യും പോ​ലീ​സ് ഡ്രൈ​വ​റെ​യും മ​ദ്യ​ല​ഹ​രി​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കൊ​ല്ലം റൂ​റ​ൽ എ​സ്പി​യോ​ട് ഡിജിപി റി​പ്പോ​ർ​ട്ട് തേ​ടി. ക്രൈം​ബ്രാ​ഞ്ച് ഐ ​ജി ജ​യ​രാ​ജ്, ഡ്രൈ​വ​ർ സ​ന്തോ​ഷ് എ​ന്നി​വ​രെയാണ് മ​ദ്യ​ല​ഹ​രി​യി​ൽ പോലീസ് പിടികൂടിയത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും.

ബുധനാഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ടെ അ​ഞ്ച​ൽ ത​ടി​ക്കാ​ട് റോ​ഡി​ന് സ​മീ​പ​ത്ത് നി​ന്നുമാണ് ക്രൈം​ബ്രാ​ഞ്ച് ഐ​ജി​യെ​യും ഡ്രൈ​വ​റെ​യും അ​ഞ്ച​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഒൗ​ദ്യോ​ഗി​ക വാ​ഹ​നം റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് പോ​ലീ​സ് പ​രി​സ​രം നി​രീ​ക്ഷി​ച്ച​പ്പോ​ഴാ​ണ് ഇരുവരും പിടിയിലായത്. ഐ​ജി​യെ കൊ​ല്ലം റൂ​റ​ൽ എ​സ്പി ഓ​ഫീ​സി​ലേ​ക്കും ഡ്രൈ​വ​റെ അ​ഞ്ച​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും പിന്നീട് കൊണ്ടുപോയി. ഇ​രു​വ​രെ​യും പോ​ലീ​സ് പി​ന്നീ​ട് വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി.

സം​ഭ​വം ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും മു​ഖ്യ​മ​ന്ത്രി​യും അ​റി​ഞ്ഞ​തോ​ടെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊ​ല്ലം റൂ​റ​ൽ എ​സ്പി​യോ​ട് ആവശ്യപ്പെടുകയായിരുന്നു. 




Share this News Now:
  • Google+
Like(s): 63