25 October, 2017 09:22:48 PM


പതിനഞ്ച് കാരിയെ 2 വർഷം പീഡിപ്പിച്ച രണ്ട് പേരൂർ സ്വദേശികൾ ഏറ്റുമാനൂരില്‍ അറസ്റ്റിൽ




കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരുർ പുളിന്താനം ഭാഗത്ത് പ്ലാങ്കൂട്ടത്തിൽ അശോകന്റെ മകൻ പ്രവീൺ (32), സി വി എൻ കളരി ഭാഗത്ത് ചാമക്കാലായിൽ ഗോപാലന്റെ മകൻ മോനായി എന്ന മോഹനൻ (47) എന്നിവരെയാണ് ഏറ്റുമാനൂർ സിഐ എ.ജെ.തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് വർഷമായി പ്രതികൾ 15 വയസ്കാരിയായ പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റിലയച്ചു.



Share this News Now:
  • Google+
Like(s): 289