05 February, 2016 12:17:08 PM


ചിട്ടി തട്ടിപ്പ് : രണ്ട് യുവതികള്‍ അറസ്റ്റില്‍

ആലപ്പുഴ : ചിട്ടിക്കമ്പനിയുടെ പേരില്‍ ലക്ഷങ്ങള്‍‍ തട്ടിപ്പ് നടത്തിയ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. കുമാരപുരം തറയില്‍ തെക്കതില്‍ മോനിഷ (29), കരുവാറ്റ വടക്ക് മല്ലശേരില്‍ കിഴക്കതില്‍ സനിത കുമാരി (25), കുമാരപുരം ശ്രീരംഗത്ത് ശ്രീകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സാന്ത്വനം ഫെഡറേഷന്‍ എന്ന മൈക്രോ ഫിനാന്‍സിന്‍റെ പേരിലായിരുന്നു ലക്ഷങ്ങള്‍ തട്ടിയത്. സ്ത്രീകളാണ് തട്ടിപ്പിനിരയായവര്‍. 


Share this News Now:
  • Google+
Like(s): 472