25 October, 2017 12:13:25 PM


ഹരിപ്പാട് മജിസ്ട്രേറ്റിന്‍റെ മുറിയിൽ അപരിചിതന്‍; പൂട്ടുപൊളിച്ച് പുറത്തിറക്കി



ആലപ്പുഴ: മജിസ്ട്രേറ്റിന്‍റെ മുറിയിൽ കയറി കതകടച്ചയാളെ പൂട്ടുപൊളിച്ച് പിടികൂടി. രാവിലെ 9.30 ഓടെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. അപരിചിതനായ ഒരാൾ മജിസ്ട്രേറ്റിന്‍റെ ഓഫീസ് റൂമിൽ കയറി കതക് അകത്ത് നിന്ന് പൂട്ടുകയായിരുന്നു. ഇയാൾ കയറുന്നതു കണ്ട ജീവനക്കാർ ഇയാളെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തുടർന്നു പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ ജയകുമാറിന്‍റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘം പൂട്ട് പൊളിച്ച് ഇയാളെ പുറത്തിറക്കി. താമല്ലാക്കൽ സ്വദേശി മത്തായി(57)യാണ് മുറിയിൽ കയറിയതെന്നും ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ഹരിപ്പാട് പോലീസ് പറഞ്ഞു. 



Share this News Now:
  • Google+
Like(s): 75