25 October, 2017 10:40:59 AM


അ​മ്മ​യെ ഗി​റ്റാ​റി​നു ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ



ബ​ർ​ലിം​ഗ്ട​ണ്‍: അ​മ്മ​യെ ഗി​റ്റാ​റി​നു ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. യു​എ​സി​ലെ ബ​ർ​ലിം​ഗ്ട​ണി​ലാ​ണു സം​ഭ​വം. ഇ​രു​പ​ത്തൊ​ന്പ​തു​കാ​ര​നാ​യ ഗാ​ര​റ്റ് എ​സ്.​സെ​ൽ​റ്റേ​ഴ്സ് അ​മ്മ​യാ​യ ലി​ൻ​ഡ സെ​ൽ​റ്റേ​ഴ്സി​നെ ത​ന്‍റെ വൈ​ദ്യു​ത ഗി​റ്റാ​ർ ഉ​പ​യോ​ഗി​ച്ചു ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നു ഹോ​ക്ക് ഐ ​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. 

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ലി​ൻ​ഡ​യാ​ണ് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു പോ​ലീ​സി​നു ഫോ​ണ്‍ ചെ​യ്ത​ത്. പോ​ലീ​സ് സം​ഘം വീ​ട്ടി​ലെ​ത്തു​ന്പോ​ൾ ഗാ​ര​റ്റ് വീ​ടി​നു മു​ന്പി​ൽ​ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. താ​ൻ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ലി​ൻ​ഡ​യു​ടെ ത​ല​യ്ക്കു പി​ന്നി​ലാ​ണ് അ​ടി​യേ​റ്റ​ത്. ജീ​വ​നു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ലി​ൻ​ഡ​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്ച രാ​ത്രി അ​യോ​വ സി​റ്റി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. അ​റ​സ്റ്റ് ചെ​യ്ത ഗാ​ര​റ്റി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. 



Share this News Now:
  • Google+
Like(s): 25