25 October, 2017 10:29:14 AM


അ​ഴി​മ​തി ആ​രോ​പ​ണം: കോളജില്‍ എം​എ​ൽ​എ യുടെ വിളയാട്ടം, വിദ്യാര്‍​ഥികള്‍ക്ക് മര്‍ദ്ദനം



കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി എം​എ​ൽ​എ കാ​രാ​ട്ട് റ​സാ​ഖ് വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജി​ൽ ക​യ​റി മ​ർ​ദി​ച്ചെ​ന്നു പ​രാ​തി. എം​എ​ൽ​എ​യ്ക്കെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യും എം​എ​ൽ​എ​യു​ടെ വാ​ഹ​നം ത​ട​യു​ക​യും ചെ​യ്ത എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ എം​എ​ൽ​എ ആ​ക്ര​മി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.


എം​എ​ൽ​എ​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ കോ​ളേ​ജ് കാ​ന്പ​സി​ൽ ക​യ​റി എം​എ​ൽ​എ​യും അ​നു​യാ​യി​ക​ളും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. എം​എ​ൽ​എ​യു​ടെ സ​ഹാ​യി അ​ട​ക്ക​മു​ള്ള​വ​ർ കാ​രാ​ട്ട് റ​സാ​ഖി​നെ പി​ടി​ച്ചു മാ​റ്റു​ന്ന​തു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സം​ഭ​വ​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് എ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വി​ദ്യാ​ർ​ത്ഥി​ക​ൾ മ​ർ​ദ്ദി​ച്ച​താ​യി എം​എ​ൽ​എ ന​ൽ​കി​യ പ​രാ​തി​യി​ലും കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. 




Share this News Now:
  • Google+
Like(s): 54