24 October, 2017 09:19:03 PM


കോഴിക്കോട്ട് അജ്ഞാത വാഹനം ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

കോ​ഴി​ക്കോ​ട്: തൊ​ണ്ട​യാ​ട് - രാ​മ​നാ​ട്ടു​ക​ര​ ബൈപാസി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ കി​നാ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു ​യു​വാ​ക്ക​ൾ മ​രി​ച്ചു. കി​നാ​ലൂ​ർ മ​ഠ​ത്തി​ൽ കോ​വി​ല​കം ഭാ​സ്ക​ര​ന്‍റെ മ​ക​ൻ വൈ​ഷ്ണ​വ് (22), സു​ഹൃ​ത്ത് കി​നാ​ലൂ​ർ തൊ​ട​ത്തി​ൽ ഹൗ​സി​ൽ ശി​വ​ദാ​സ​ന്‍റെ മ​ക​ൻ വി​പി​ൻ​ദാാ​സ് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ 2.45ന് ​മാ​ന്പു​ഴ പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം. ഇ​വ​രു​ടെ ബൈ​ക്കി​ൽ ഇ​ടി​ച്ച​ വാ​ഹ​നം നിർത്താതെ പോയി. റോ​ഡി​ൽ ത​ല​യ​ടി​ച്ചു​വീ​ണ ഇ​വ​രെ മ​റ്റു​യാ​ത്ര​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. തൃ​ശൂ​രി​ലു​ള്ള വി​പി​ൻ​ദാ​സി​ന്‍റെ അ​മ്മ​യു​ടെ വീ​ട്ടി​ൽ​പോ​യി വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. നിർത്താതെ പോയ വാഹനത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. 



Share this News Now:
  • Google+
Like(s): 22