24 October, 2017 02:32:46 PM


തണ്ടര്‍ ഫോഴ്സ് സുരക്ഷ : ദിലീപിന്‍റെ വിശദീകരണം തൃപ്തികരം



കൊച്ചി: സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചെന്ന വിഷയത്തിൽ നടൻ ദിലീപിന്‍റെ വിശദീകരണം തൃപ്തികരമാണെന്നു പോലീസ്. ആലുവ റൂറൽ എസ്പി എ.വി.ജോർജാണ് ഇക്കാര്യം അറിയിച്ചത്. ലൈസൻസ് ഉണ്ടെങ്കിൽ സുരക്ഷാ ഏജൻസിക്കു ആയുധങ്ങൾ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതിന്‍റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു ദിലീപിനു പോലീസ് നോട്ടിസ് നൽകിയിരുന്നു. 

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും എസ്പി അറിയിച്ചു. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താൻ‌ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും എന്നാൽ, സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചിട്ടില്ലെന്നുമാണു ദിലീപ് കഴിഞ്ഞദിവസം പോലീസിനോട് വ്യക്തമാക്കിയത്. ഏജൻസിയുമായി കൂടിയാലോചനകൾ മാത്രമാണു നടന്നതെന്നും നടൻ പറഞ്ഞിരുന്നു. 




Share this News Now:
  • Google+
Like(s): 37