24 October, 2017 01:59:15 PM


ഐ.വി.ശശിയുടെ സംസ്കാരം കോഴിക്കോട്ട് നടത്തണമെന്ന് സംവിധായകൻ രഞ്ജിത്ത്



കോഴിക്കോട്: അന്തരിച്ച സംവിധായകൻ ഐ.വി.ശശിയുടെ സംസ്കാരം കോഴിക്കോട്ട് നടത്തണമെന്ന് സംവിധായകൻ രഞ്ജിത്ത്. ബന്ധുക്കൾ സമ്മതിച്ചാൽ കോഴിക്കോട്ട് സംസ്കാരം നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കാൻ തയാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.ചെന്നൈയിൽ ഇന്ന് രാവിലെയാണ് ഐ.വി.ശശി മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ ചെന്നൈ വടവളങ്ങിയിലെ വസതിയിൽ എത്തിച്ചിരിക്കുകയാണ്. 



Share this News Now:
  • Google+
Like(s): 29