24 October, 2017 01:44:05 PM


ഐ.വി.ശശിയുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു



തിരുവനന്തപുരം: സംവിധായകൻ ഐ.വി.ശശിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ അദ്ദേഹം അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത നല്‍കിയ സംവിധായകനായിരുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.


തന്‍റേതായ ശൈലിയില്‍ നൂറ്റിയന്പതിലേറെ സിനിമകള്‍ക്ക് അദ്ദേഹം ചലച്ചിത്രഭാഷ്യം ചമച്ചു. ദേശീയോദ്ഗ്രഥനത്തിനുളള പുരസ്കാരം ലഭിച്ച "ആരൂഢം' പോലുളള സിനിമകളിലൂടെ ജനമനസുകളില്‍ അദ്ദേഹം ഇടം നേടി. ജെ.സി.ഡാനിയല്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സംവിധാന കലയ്ക്കായി ജീവിതം സമര്‍പ്പിച്ച ഐ.വി. ശശി മലയാളപ്പെരുമയെ ദേശാതീതമായി ഉയര്‍ത്തി. വേര്‍പാടില്‍ കുടുംബാഗങ്ങളോടൊപ്പം ദുഖം പങ്കിടുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. 



Share this News Now:
  • Google+
Like(s): 21