24 October, 2017 01:15:34 PM


ഐ.വി.ശശി: താരങ്ങളെ സൂപ്പർ താരങ്ങളാക്കി അത്ഭുതങ്ങള്‍ സൃഷ്ടിച്ച മഹാപ്രതിഭ




കൊച്ചി: മലായാള ചലച്ചിത്രലോകത്തിന്‍റെ വളർച്ചകളെ അടയാളപ്പെടുത്തിയ ചിത്രങ്ങൾ സമ്മാനിച്ച അതുല്യപ്രതിഭയായിരുന്നു അന്തരിച്ച സംവിധായകൻ ഐ.വി.ശശി. താരങ്ങളെ സൂപ്പർ താരങ്ങളാക്കിയ സംവിധായകനായിരുന്നു അദ്ദേഹം. മോഹൻലാൽ, മമ്മൂട്ടി, ജയൻ, സുകുമാരൻ, ഉമ്മർ, രതീഷ്....  പട്ടിക നീളുകയാണ്. ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തവരുടെ പട്ടികയിലും മുൻപിൽ തന്നെയുണ്ട് മലയാളികളുടെിപ്രിയപ്പെട്ട സംവിധായകന്‍ ഐ.വി.ശശി.

"തൃഷ്ണ'യിലൂടെ മമ്മൂട്ടിയെ പരിചയപ്പെടുത്തിയ അദ്ദേഹം ചെറിയ വേഷങ്ങളിൽ തളയ്ക്കപ്പെട്ടിരുന്ന മോഹൻലാലിനെ "ഉയരങ്ങളി'ലൂടെ നായക പദവിയിലേക്ക് ഉയർത്തി. നായകന്മാരെ മാത്രമല്ല, സീമയും ശ്രീദേവിയും സ്വപ്നയുമെല്ലാം ചലച്ചിത്രാസ്വാദകരുടെ നായികാ സങ്കല്പങ്ങളിലെ പ്രിയപ്പെട്ടവരായതും ഐ.വി.ശശിയെന്ന അതുല്യ സംവിധായകനിലൂടെയാണ്.

നിരന്തരം ചലച്ചിത്രങ്ങൾ പിറവിയെടുക്കണമെന്ന് അതിയായി ആഗ്രഹിച്ച അദ്ദേഹം 1977ൽ മാത്രം അഭ്രപാളികളിലെത്തിച്ചത് 12 ചിത്രങ്ങളാണ്. മാറ്റങ്ങൾ അത്രയൊന്നും ഉൾക്കൊള്ളാതിരുന്ന മലായാള ചലച്ചിത്ര ലോകത്ത് പരീക്ഷണങ്ങളുടടെ വേലിയേറ്റം സൃഷ്ടിച്ച സംവിധായകനായിരുന്നു ശശി. അത്തരം പരീക്ഷണങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ചിത്രമായിരുന്നു അവളുടെ രാവുകൾ. തലമുറകൾക്കിപ്പുറത്തും മഹാവിജയമായി നിലകൊള്ളുന്ന ചിത്രം ഹിന്ദിയടക്കമുള്ള മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ഈ ചിത്രത്തിലെ നായികയായി സിനിമാലോകത്ത് എത്തിയ സീമ തന്നെയാണ് അദ്ദേഹത്തിന്‍റെ ജീവിത സഖിയായതും.സിനിമകളിൽ നിന്ന് സനിമകളിലേക്കു മാറിമാറി കുതിച്ച ആ അതുല്യപ്രതിഭയ്ക്ക് പകരംവയ്ക്കാൻ ചലച്ചിത്ര ലോകത്ത് മറ്റൊരാളില്ലെന്ന് നിസംശയം പറയാം. 



Share this News Now:
  • Google+
Like(s): 67