23 October, 2017 05:32:08 PM


ഇന്ത്യ തെരയുന്ന ഭീകരപ്രവർത്തക ഫിലിപ്പീൻസിൽ അറസ്റ്റിൽ



മനില: ഇന്ത്യ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്ന ഐഎസ്ഐ എസ് ഭീകര ഫിലിപ്പീൻസിൽ അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിലൂടെ ഭീകര സംഘടനയിലേക്കുള്ള  റിക്രൂട്ട്മെമെന്‍റിന് നേതൃത്വം നൽകി വന്നിരുന്ന ഫിലിപ്പീൻസ് സ്വദേശിനിയായ  കരൺ അയിഷാ ഹമിഡോൺ (36) ആണ് ഫിലിപ്പീന്‍സ് സെക്യൂരിറ്റി ഫോഴ്സിന്‍റെ പിടിയിലായത്. 


ഫെയ്സ് ബുക്ക്, വാട്സ്ആപ്പ് തുടങ്ങി സമൂഹ മാധ്യമങ്ങളിലൂടെയാണ് ഭീകരപ്രവർത്തനത്തിനായി ഇവർ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. ഭീകരനായ ഭർത്താവ് മുഹമ്മദ് ജാഫർ മത്യൂദ് 2016ൽ മരണമടഞ്ഞിരുന്നു. ഇന്ത്യൻ പൗരത്വമുള്ള കരൺ നാഷണൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇന്ത്യൻ ഇന്‍റലിജൻസ് ബ്യൂറോ അന്വേഷിച്ചു വരവെയാണ് ഇവർ അറസ്റ്റിലായതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.


ഇവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഐ എസ് ഐ എസ് ഭീകരരായ രണ്ട് പേർ നേരത്തെ ജയ്പ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തമിഴ്നാട് സ്വദേശിയായ ഒരു എഞ്ചിനീയർ തന്നെയും റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതായി വെളിപ്പെടുത്തിയെന്ന് റിപ്പോർട്ടുണ്ട്.



Share this News Now:
  • Google+
Like(s): 56