23 October, 2017 02:55:53 PM


കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ ആക്രമിച്ച യുവാവ് പിടിയില്‍



കോഴിക്കോട്: നഗരത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ ആക്രമിച്ച പ്രതി പിടിയില്‍. ഗാന്ധി റോഡ് സ്വദേശി ജംഷീര്‍ ആണ് പിടിയിലായത്. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഈ മാസം 18ന് വൈകുന്നേരം 5.45 നായിരുന്നു കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്. വൈഎംസിഎ ക്രോസ് റോഡില്‍ നിന്നു മാവൂര്‍ റോഡിലേക്കുള്ള ഇടവഴിയിലൂടെ പോകുകയായിരുന്നു പെണ്‍കുട്ടി. ഗാന്ധി റോഡ് സ്വദേശി ജംഷീര്‍ പെൺകുട്ടിയെ പിൻതുടർന്നു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.



Share this News Now:
  • Google+
Like(s): 35