23 October, 2017 01:00:40 PM


കായംകുളത്ത് സ്പിരിറ്റും വ്യാജ മദ്യ നിർമ്മാണ സാമഗ്രികളുമായി യുവാവ് പിടിയില്‍




ആലപ്പുഴ: കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട. കായംകുളം പുള്ളികണക്കിൽ നിന്നും എക്സൈസ് സംഘം 105 ലിറ്റർ സ്പിരിറ്റ് പിടികൂടി. പുള്ളിക്കണക്ക് പനക്കൽ കിഴക്കേതിൽ ശ്രീകുമാർ (38) എന്നയാളിൽ നിന്നുമാണ് സ്പിരിറ്റ് പിടികൂടിയത്. വ്യാജ മദ്യം നിർമ്മിക്കാനുള്ള ഉപകരണങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തു.കായംകുളം എക്സൈസ് ഇൻസ്‌പെക്ടർ എസ്.പ്രമോദും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്നുപേർ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.

പുള്ളിക്കണക്ക് സ്വദേശികളായ ശംഭു,രഞ്ജിത്ത്,രതീഷ്,എന്നിവരാണ് ഒളിവിൽ പോയത്. ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.പുള്ളികണക്കിലുള്ള ബാബു ഭവനത്തിൽ ബാബു എന്നയാളുടെ പുരയിടത്തിൽ നിന്നുമാണ് കന്നാസുകളിൽ സൂക്ഷിച്ചിരുന്ന സ്‌പിരിറ്റും വ്യാജമദ്യ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും എക്സൈസ് പിടികൂടിയത്. പുരയിട ഉടമ ബാബു സ്ഥലത്ത് ഇല്ലാത്ത ആളാണ്. അറസ്റ്റിലായ പ്രതി ശ്രീകുമാറിനെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. 



Share this News Now:
  • Google+
Like(s): 66