23 October, 2017 12:19:28 PM


വിദ്യാർഥിനിയുടെ മരണം : കൊല്ലത്ത് കെഎസ്‌യു മാർച്ചിൽ സംഘർഷം



കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിനു മുമ്പിൽ കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. അധ്യാപിക ശകാരിച്ചതിനെ തുടർന്ന് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി.
 
സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി ചികിത്സയിലായിരുന്ന ഗൗരി തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത് അധ്യാപിക ശകാരിച്ചതിനെ തുടർന്നാണ് ഗൗരി ജീവനൊടുക്കിയത് എന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ രണ്ടു അധ്യാപികമാർക്കെതിരെ കേസെടുത്തിരുന്നു. 



Share this News Now:
  • Google+
Like(s): 53