22 October, 2017 12:51:46 PM


തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം: കലക്ടര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി



ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മന്ത്രി തോമസ് ചാണ്ടി ക്കെതിരായി വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ഒരു മാസക്കാലമായി അന്വേഷണത്തിലായിരുന്നു ജില്ലാ കളക്ടറും റവന്യു ഉദ്യോഗസ്ഥരും കയ്യേറ്റം സംബന്ധിച്ച നിജസ്ഥിതി ബോധ്യപ്പെടുവാന്‍ ആയി പലതവണ കയ്യേറ്റ പ്രദേശങ്ങള്‍ കളക്ടറും സംഘവും സന്ദര്‍ശിച്ചു.


കൂടാതെ രേഖകളുടെ പരിശോധനയ്ക്കായി റിസോര്‍ട്ട് അധികൃതരെയും പാടശേഖര സമിതി അംഗങ്ങളെയും കളക്ടറേറ്റിലേക്ക് വിളിച്ചുവരുത്തിയിരുന്നു ലംഘനം നടന്നോ എന്നറിയുവാനായി ഉപഗ്രഹ ചിത്രങ്ങളുടെ സഹായവും തേടിയിരുന്നു രണ്ടു ഭാഗങ്ങള്‍ ആയുള്ള റിപ്പോര്‍ട്ടാണ് കളക്ടര്‍ തയ്യാറാക്കി നല്‍കിയത് റിസോര്‍ട്ടിനു സമീപത്തെ റോഡ് നിര്‍മാണവും നിലം നികത്തലും സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട് ആണ് ആദ്യ ഭാഗത്തില്‍. മാര്‍ത്താണ്ഡം കായലില്‍ നിലം നികത്തല്‍ സംബന്ധിച്ച് നിജ സ്ഥിതിയാണ് രണ്ടാം ഭാഗ റിപ്പോര്‍ട്ടില്‍ ഉള്ളത്.


റിസോര്‍ട്ട് സംബന്ധിച്ച നിയമ ലംഘനത്തിന് നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന ഉള്ളതായിട്ടാണ് സൂചന റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡും റിസോര്‍ട്ടിന് സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണവും നിയമവിരുദ്ധമാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ റിസോര്‍ട്ടിനു മുന്നിലെ ബോയ് സ്ഥാപിക്കാനുള്ള ആര്‍ഡിഒയുടെ അനുമതി പുനപരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു മാര്‍ത്താണ്ഡം കായലില്‍ നിയമവിരുദ്ധമായി മണ്ണിട്ടുനികത്തി കാര്യവും മണ്ണിട്ടുനികത്തി വിഷയത്തില്‍ നടപടിക്കും ശുപാര്‍ശയുണ്ട്.


റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡും പ്രസവത്തിനു സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ട് നിയമവിരുദ്ധമാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ റിസോര്‍ട്ടിനു മുന്നിലെ ബോയ സ്ഥാപിക്കാനുള്ള ആര്‍ഡിഒയുടെ അനുമതി പുനപരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മാര്‍ത്താണ്ഡം കായലില്‍ നിയമവിരുദ്ധമായി മണ്ണിട്ടുനികത്തി കാര്യവും മണ്ണിട്ടുനികത്തി വിഷയത്തില്‍ നടപടിക്കും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട.് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ മാര്‍ത്താണ്ഡം കായല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ഏതായാലും നിയമലംഘനങ്ങള്‍ക്ക് നടപടി വേണമെന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ സമര്‍പ്പിച്ചിരിക്കുന്നത് നടപടിയെടുക്കേണ്ടത് സര്‍ക്കാരും.



Share this News Now:
  • Google+
Like(s): 62