22 October, 2017 10:08:41 AM


തുമ്മിയാല്‍ തെറിക്കുന്ന മതമാണ് എന്‍റേതെങ്കില്‍ ആ മതത്തില്‍ ഞാനില്ല - മാമുക്കോയ



കോഴിക്കോട്: സമൂഹ മാധ്യമങ്ങളില്‍ പൊതുവെ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാത്ത നടനാണ് മാമുക്കോയ. എന്നാല്‍ അദ്ദേഹവും ഒടുവില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതുവരെ വര്‍ഗ്ഗീയവാദം പറഞ്ഞുനടന്നവരൊക്കെ ഇപ്പോള്‍ ഐക്യത്തേപ്പറ്റി പറഞ്ഞു തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കും ഒരു അഭിപ്രായവും പറയാന്‍ പറ്റാത്ത കാലമാണ്. ഒരാള്‍ക്ക് പറയാനുള്ളത് മറ്റൊരാള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ ഉടനെ വകവരുത്തുകയാണ്.


ചേകന്നൂര്‍ മൗലവിയെ കൊന്നത് അദ്ദേഹം ആരേയും ഉപദ്രവിച്ചിട്ടും കൊന്നിട്ടുമല്ല, അദ്ദേഹത്തിന്റെ ആശയങ്ങള്‍ തുറന്നുപറഞ്ഞിട്ടാണ്. അതിനേക്കാള്‍ ശക്തമാണ് നിലവിലെ അവസ്ഥ എന്നും അദ്ദേഹം പറയുന്നു.തനിക്ക് തന്റെ ഉള്ളിലുള്ളത് തുറന്നുപറയാനാവില്ല. അങ്ങനെ പറഞ്ഞതിനാണ് നിലമ്ബൂര്‍ അയിഷയും വിപി സുഹറയുമൊക്കെ കുടുംബത്തിലും സമുദായത്തിലും നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്.

അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല. അങ്ങനെയൊരു തല്ലിപ്പൊളി മതത്തില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല. എനിക്ക് എന്റേതായ ഉറച്ച അഭിപ്രായവും വിശ്വാസവും ഉണ്ട്. ഞാനും എന്നെ സൃഷ്ടിച്ചവനുമായുള്ള ബന്ധം മാത്രമാണ് എന്റെ വിശ്വാസവും മതവുമൊക്കെ', എന്നാണ് അദ്ദേഹം പറഞ്ഞത്.



Share this News Now:
  • Google+
Like(s): 81