22 October, 2017 07:50:19 AM


വിവാഹ സര്‍ട്ടിഫിക്കറ്റ് വേണോ? ഒന്നുകൂടി വിവാഹം കഴിച്ചിട്ടു വരൂവെന്ന് നഗരസഭ



കോഴിക്കോട്: 'വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഒന്നുകൂടി വിവാഹം കഴിച്ചിട്ടു വരൂ.' സര്‍ട്ടിഫിക്കറ്റിനായി 40 ദിവസം കയറിയിറങ്ങിയ ദമ്പതികള്‍ക്കു മുക്കം നഗരസഭയില്‍ നിന്നു കിട്ടിയ മറുപടിയാണിത്. കോട്ടയം കോരുത്തോട് സ്വദേശി ജോഷി ജയിംസും ഭാര്യ മുക്കം കൊടിയത്തൂര്‍ സ്വദേശിനി ബിന്ദു ജേക്കബും സെപ്റ്റംബര്‍ 11ന് ആണു വിവാഹ സര്‍ട്ടിഫിക്കറ്റിനു നഗരസഭയില്‍ അപേക്ഷ നല്‍കിയത്. അന്നു മുതല്‍ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടു തുടങ്ങി. പറഞ്ഞതെല്ലാം നല്‍കി. ഒടുവില്‍ വിവാഹ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തയാറായത് വ്യാഴാഴ്ച. അന്നു തന്നെ മുക്കം നഗരസഭയിലെ റജിസ്ട്രാറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മുന്നില്‍ ബിന്ദുവും ജോഷിയും ഒപ്പുവച്ചു. ഇനി സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുത്തുകിട്ടണം.



Share this News Now:
  • Google+
Like(s): 81