21 October, 2017 03:10:05 PM


തണ്ടർ ഫോഴ്സ് സുരക്ഷ: ദിലീപിന് നോട്ടീസ്, വാഹനം വിട്ടുനല്‍കും



കൊല്ലം: നടൻ ദിലീപിന് സുരക്ഷയൊരുക്കാൻ എത്തിയ സ്വകാര്യ സുരക്ഷ ഏജൻസിയുടെ വാഹനം പോലീസ് വിട്ടുനല്‍കും സുരക്ഷാ ഏജൻസിയായ. "തണ്ടർ ഫോഴ്സി'ന് നിയമപരമായ ലൈസൻസ് ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും അതിനാൽ വാഹനം വിട്ടു നൽകുമെന്നും പോലീസ് അറിയിച്ചു. 

കൊച്ചിയിൽ നിന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച മുതലാണ് ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന "ത​ണ്ട​ർ ഫോ​ഴ്സ്' എ​ന്ന സു​ര​ക്ഷാ ഏ​ജ​ൻ​സി​ ദിലീപിന് സുരക്ഷ ഒരുക്കിയത്. മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരാണ് ദിലീപിന് ഒപ്പമുള്ളത്. 

അതേസമയം, സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഏര്‍പ്പാടാക്കിയതിന് ദിലീപിന് പോലീസ് നോട്ടീസ് നൽകി. ഒപ്പമുള്ളവരുടെ പേരും വിശദാംശങ്ങളും നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സും ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ രേഖകളും ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 46