21 October, 2017 02:56:45 PM


'മെർസൽ' സെൻസർ ചെയ്യാനുള്ള നീക്കത്തിനെതിരെ പി.ചിദംബരം



ചെന്നൈ: വിജയ് ചിത്രം മെർസൽ സെൻസർ ചെയ്യാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരമാണ് വിഷയത്തിലെ ബിജെപി നിലപാടിനെതിരെ രൂക്ഷ വിമർശനങ്ങളും പരിഹാസങ്ങളുമായി രംഗത്തെത്തിയത്. ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ഡോക്യുമെന്‍ററികൾ മാത്രമേ നിർമ്മിക്കാനാകൂ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നു ചിദംബരം കുറ്റപ്പെടുത്തി.

1952പുറത്തിറങ്ങിയ പരാശക്തി എന്ന ചിത്രം ഇന്നത്തെക്കാലത്തായിരുന്നുവെങ്കിൽ വെളിച്ചം കാണില്ലായിരുന്നുവെന്നും ചിദംബരം പരിഹസിച്ചു. അന്നത്തെ സാമൂഹി-സാമ്പത്തിക-രാഷ്ട്രീയ അവസ്ഥകലെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു അത്. ഡിഎംകെ നേതാവ് കരുണാനിധി തിരക്കഥയെഴുതിയ ചിത്രത്തിൽ അഭിനയിച്ചിരുന്നത് ശിവാജി ഗണേശനായിരുന്നു. അന്ന് ഈ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കുറേപേർ രംഗത്തെത്തിയിരുന്നുവെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.



Share this News Now:
  • Google+
Like(s): 31