21 October, 2017 02:49:33 PM


സംസ്ഥാനത്ത് 395 കിലോമീറ്റർ റോഡ് നവീകരിക്കുന്നു



തിരുവനന്തപുരം: സംസ്ഥാനത്ത് 395 കിലോമീറ്റർ റോഡ് നവീകരിക്കുന്നു. ശബരിമല തീർഥാനകാലത്തിന് മുൻപ് റോഡുകൾ നവീകരിക്കുന്നതിനാണ് സർക്കാർ പദ്ധതിയിടുന്നത്. പൊതുമരാമത്ത് വകുപ്പിനു കീഴിയിൽ സംസ്ഥാനത്തെ ഏഴു ജില്ലകളിലെ 37 പ്രധാന റോഡുകളും 167 അനുബന്ധ റോഡുകളുമാണ് നവീകരിക്കുന്നത്. ഇതിനായി 140.76 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 

44 കിലോമീറ്റർ റോഡ് അഞ്ച് വർഷത്തെ മെയിന്‍റനൻസ് ഗ്യാരന്‍റിയോടെയാണ് നിർമിക്കുക. ഒക്ടോബർ 31നകം എല്ലാ പ്രവർത്തികളും പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 



Share this News Now:
  • Google+
Like(s): 40