21 October, 2017 02:35:22 PM


സ്കൂൾ കെട്ടിടത്തിൽ നിന്നും വിദ്യാർഥിനി ചാടിയ സംഭവം: അധ്യാപകർക്കെതിരേ കേസ്



കൊ​ല്ലം: കൊ​ല്ല​ത്തെ സ്വ​കാ​ര്യ സ്കൂ​ളി​ലെ മൂ​ന്നാം ​നി​ല​യി​ൽ​നി​ന്ന് ചാ​ടി​യ വി​ദ്യാ​ർ​ഥി​നി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. വീ​ഴ്ച​യി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ​ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് വിദ്യാർഥിനി.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രണ്ടു അധ്യാപകർക്കെതിരേ പോലീസ് കേസെടുത്തു. സ​ഹ​പാ​ഠി​ക​ളി​ൽ ​നി​ന്നും മ​റ്റ് അ​ധ്യാ​പ​ക​രി​ൽ​ നി​ന്നും പോ​ലീ​സ് വെള്ളിയാഴ്ച ത​ന്നെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി ര​ക്ഷി​താ​ക്ക​ളി​ൽ​ നി​ന്ന് രാ​ത്രി​യി​ൽ​ത​ന്നെ പോ​ലീ​സ് മൊ​ഴി​യെ​ടു​ക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് പ​ത്താം ​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി സ്കൂളിന്‍റെ മൂന്നാം നിലയിൽ നിന്നും താഴേയ്ക്ക് ചാടിയത്. 



Share this News Now:
  • Google+
Like(s): 24