21 October, 2017 02:18:34 PM


സംവാദത്തിന് തയാര്‍: കെ. സുരേന്ദ്രൻ



കോഴിക്കോട്: വികസനത്തിന്‍റെ കാര്യത്തിൽ കേരളം എവിടെ നിൽക്കുന്നു എന്നതു സംബന്ധിച്ചു ഒരു തുറന്ന സംവാദത്തിന് സന്നദ്ധമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. സമയവും സ്ഥലവും പിണറായിക്കു പറയാം. പിണറായിക്കു ഇഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മാധ്യസ്ഥനായി വയ്ക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു.

കൃഷി, വ്യവസായം, ഐടി, ടൂറിസം തുടങ്ങി ഏതു മേഖലയും ചർച്ചാ വിഷയമാക്കാം. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം ഉൾപ്പെടെ ഏതു രംഗത്തും സിപിഎം തന്നെ നടത്തിയ വികസന പഠനവേദികളിലെ രേഖകളും ശാസ്ത്രസാഹിത്യപരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയ പഠനങ്ങളും അടക്കം ഏതു രേഖകളും ഉദ്ധരിച്ചുതന്നെ ചർച്ച നടത്താമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.



Share this News Now:
  • Google+
Like(s): 27