21 October, 2017 01:26:39 PM


ദിലീപിന്‍റെ സുരക്ഷയ്ക്കായി ഗോവയില്‍ നിന്നും "ത​ണ്ട​ർ ഫോ​ഴ്സ്" എത്തി



ആ​ലു​വ: നടൻ ദിലീപിന് ഗോവയിൽ നിന്നുള്ള സ്വകാര്യ ഏജൻസി ഇനി സുരക്ഷയൊരുക്കും. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപിനെ കാണാൻ വെള്ളിയാഴ്ച ആറ് വാഹനങ്ങളിലായി സുരക്ഷ ഏജൻസിയിലെ ഉദ്യോഗസ്ഥർ എത്തി. ദിലീപിന്‍റെ ആലുവയിലെ വസതിയിലാണ് ഇവർ എത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവർ വെള്ളിയാഴ്ച തന്നെ മടങ്ങുകയും ചെയ്തു. എന്നാൽ സുരക്ഷ ഏജൻസിയിലെ മൂന്ന് ഉദ്യോഗസ്ഥർ ആലുവയിലെ ദിലീപിന്‍റെ വസതിയിൽ തുടരുകയാണെന്നാണ്  ലഭിക്കുന്ന റിപ്പോർട്ട്.

ദിലീപ് ഇത്തരത്തിൽ സ്വകാര്യ സുരക്ഷ ഏജൻസിയെ ഉപയോഗിച്ച് സംരക്ഷണം ഒരുക്കുന്നതിന്‍റെ കാരണം പോലീസിനും അറിവായിട്ടില്ല. ഇക്കാര്യത്തിൽ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. ദിലീപിന് ആരിൽ നിന്നെങ്കിലും ഭീഷണിയുണ്ടോ എന്ന തരത്തിലും അന്വേഷണം നടക്കുന്നത്.

പോ​ലീ​സി​നെ​പോ​ലും ഞെ​ട്ടി​ച്ചാ​ണ് വെള്ളിയാഴ്ച സാ​യു​ധ അ​ക​ന്പ​ടി​യോ​ടെ ഗോ​വ​യി​ലെ സ്വ​കാ​ര‍്യ സു​ര​ക്ഷാ​സം​ഘം ആ​ലു​വ കൊ​ട്ടാ​ര​ക്ക​ട​വി​നു സ​മീ​പ​മു​ള്ള ദി​ലീ​പി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ഗോ​വ ആ​സ്ഥാ​ന​മാ​ക്കി​യു​ള്ള "ത​ണ്ട​ർ ഫോ​ഴ്സ്' എ​ന്ന സു​ര​ക്ഷാ ഏ​ജ​ൻ​സി​യു​ടെ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് സാ​യു​ധ​ഭ​ട​ന്മാ​ര​ട​ങ്ങു​ന്ന സം​ഘ​മെ​ത്തി​യ​ത്. വെള്ളിയാഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഘം ദി​ലീ​പി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ഈ ​സ​മ​യം ദി​ലീ​പും ഭാ​ര‍്യ കാ​വ‍്യ​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. അ​ര​മ​ണി​ക്കൂ​റോ​ളം ഇ​വ​ർ ദി​ലീ​പി​നൊ​പ്പം വീ​ട്ടി​ൽ ചെ​ല​വ​ഴി​ച്ചു. 

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സാ​യു​ധ​സേ​ന​യി​ൽ​ നി​ന്നും വി​ര​മി​ച്ച ഒ​രു കേ​ണ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്വ​കാ​ര‍്യ സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​ണ് ആ​ലു​വി​യി​ലെ​ത്തി​യ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ത​ണ്ട​ർ​ഫോ​ഴ്സി​ന്‍റെ കേ​ര​ള മേ​ധാ​വി വി​ര​മി​ച്ച ഒ​രു ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ദി​ലീ​പു​മാ​യു​ള്ള പ​രി​ച​യം പു​തു​ക്കാ​നാ​ണ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.

ദി​ലീ​പ് ജാ​മ‍്യം​ നേ​ടി​യെ​ങ്കി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണി​പ്പോ​ഴും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലു​വ​യി​ലെ സ്വ​കാ​ര‍്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ തേ​ടി​യെ​ന്നു വ‍്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന അ​ഭ‍്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ത​ണ്ട​ർ​ഫോ​ഴ്സി​ന്‍റെ ന​ഗ​ര​ത്തെ വി​റ​പ്പി​ച്ചു​കൊ​ണ്ടു​ള്ള വ​ര​വ്. എ​ന്നാ​ൽ ഗോ​വ​യി​ലെ സ്വ​കാ​ര‍്യ ര​ഹ​സ‍്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച് വ‍്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ പോ​ലീ​സി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. 



Share this News Now:
  • Google+
Like(s): 84