20 October, 2017 01:46:37 PM


പ്ര​ഫ. തു​റ​വൂ​ർ വി​ശ്വം​ഭ​ര​ൻ അ​ന്ത​രി​ച്ചു



കൊ​ച്ചി: എ​ഴു​ത്തു​കാ​ര​നും ത​പ​സ്യ‌ കലാസാഹിത്യവേദിയുടെ മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ പ്ര​ഫ. തു​റ​വൂ​ർ വി​ശ്വം​ഭ​ര​ൻ(74) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ന്ത്യം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്ന് മ​ത്സ​രി​ച്ചി​രു​ന്നു. 1943ല്‍ ​ചേ​ര്‍​ത്ത​ല​യ്ക്ക് സ​മീ​പം തു​റ​വൂ​രാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​നം. ബി​രു​ദ ബി​രു​ദാ​ന​ന്ത​രം മ​ഹാ​രാ​ജാ​സി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ തു​റ​വൂ​ര്‍ 25 വ​ർ​ഷ​ത്തോ​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ ത​ന്നെ അ​ധ്യാ​പ​ക​നാ​യി. സം​സ്കൃ​ത പ​ണ്ഡി​ത​നാ​യി​രു​ന്ന പി​താ​വി​ല്‍ നി​ന്നാ​ണ് തു​റ​വൂ​ര്‍ ജ്യോ​തി​ശാ​സ്ത്ര​ത്തി​ലും ആ​യു​ര്‍​വേ​ദ​ത്തി​ലും വേ​ദാ​ന്ത​ത്തി​ലു​മെ​ല്ലാം അ​റി​വ് സ​മ്പാ​ദി​ച്ച​ത്. മ​ഹാ​ഭാ​ര​ത​ത്തെ ലോ​ക ത​ത്വ​ചി​ന്ത​യു​ടെ വെ​ളി​ച്ച​ത്തി​ല്‍ വി​മ​ര്‍​ശ​നാ​ത്മ​ക​മാ​യി വി​ശ​ക​ല​നം ചെ​യ്യു​ന്ന ര​ച​ന​ക​ളാ​യി​രു​ന്നു തു​റ​വൂ​രി​നെ ഏ​റെ ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്. മ​ഹാ​ഭാ​ര​ത​ത്തെ അധീകരിച്ച് "ഭാ​ര​ത ദ​ർ​ശനം' എന്ന ടിവി പ​രി​പാ​ടി​യും അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. 


Share this News Now:
  • Google+
Like(s): 100