20 October, 2017 07:23:22 AM


സുരാജ് വെഞ്ഞാറമ്മൂടിന്റെ സിനിമയില്‍ അതിഥി താരമായി ദിലീപ്



കൊച്ചി : സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രമാകുന്ന സവാരി എന്ന സിനിമയില്‍ അതിഥിതാരമായി ദിലീപ് എത്തും. തേക്കിന്‍കാട് മൈതാനവും പരിസരപ്രദേശങ്ങളും പ്രധാന ലൊക്കേഷനാക്കി അശോക് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സവാരി. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന സവാരി യെന്ന പ്രധാന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ വേഷമിടുന്നു. ഇതാകും ദിലീപിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം.

ദിലീപ് ജയിലിലായിക്കുമ്പോള്‍ പുറത്തിറങ്ങിയ രാമലീല വന്‍ വിജയമായിരുന്നു. അരുണ്‍ ഗോപിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞ ദിലീപിന് കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അഞ്ചാം ജാമ്യഹര്‍ജിയിലാണ് ദിലീപിന് ജാമ്യം ലഭിച്ചത്.



Share this News Now:
  • Google+
Like(s): 45