19 October, 2017 03:18:51 PM


മുരുകന്‍റെ മരണത്തില്‍ മെഡിക്കല്‍ കോളജിന് വീഴ്ചയുണ്ടായതായി അന്വേഷണസംഘം



കൊച്ചി: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിന് വീഴ്ചപറ്റിയെന്ന് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് പോലീസ് സമർപ്പിച്ചു. മുരുകന്‍റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
 
കേസിലെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കോടതി തേടിയെങ്കിലും പോലീസ് സമയം ആവശ്യപ്പെട്ടു. കേസ് ഈ മാസം 24ലേക്ക് മാറ്റിയതായും ഹൈക്കോടതി അറിയിച്ചു. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് റോഡപകടത്തിൽ പരിക്കേറ്റ മുരുകൻ മരിച്ചത്. 



Share this News Now:
  • Google+
Like(s): 49