19 October, 2017 12:10:00 PM


മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി


തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല. നവംബർ ഒന്പതിന് നിയമസഭ ചേരാനിരിക്കുന്നതിനെ തുടർന്നാണ് അവധി മാറ്റിയതെന്നാണ് വിശദീകരണം. നവംബർ ആദ്യം മുതൽ ഒരു മാസത്തെ അവധിക്കാണു മുഖ്യമന്ത്രിയോട് അനൗദ്യോഗികമായി മന്ത്രി അനുമതി തേടിയിട്ടുള്ളതെന്നായിരുന്നു നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നത്. 

അവധിയിൽ പോകുന്നുവെന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്ന് മന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൈയിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെ തുടർന്ന് ഒരു കൈ ഉയർത്താൻ കഴിയാത്ത സ്ഥിതിയാണ്. കൈയ്ക്കു ശസ്ത്രക്രിയ വേണ്ടി വന്നേക്കും. അമേരിക്കയിൽ ചികിത്സയ്ക്കു പോകുന്നതിനെ കുറിച്ചാണ് ആലോചനയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 



Share this News Now:
  • Google+
Like(s): 63