19 October, 2017 10:59:23 AM


ഭീകരവാദത്തിന് മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ മതമില്ല - ദലൈലാമ



ഇംഫാൽ:  ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ. ലോകത്ത് മുസ്ലീം ഭീകരരോ ക്രിസ്ത്യൻ ഭീകരരോ എന്നൊന്നില്ല. ഭീകരവാദത്തിലേക്ക് മനുഷ്യൻ എത്തിക്കഴിഞ്ഞാൽ പിന്നെ മതവുമില്ലെന്നും ഇംഫാലിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

ഇന്ത്യ വ്യത്യസ്ഥ മതങ്ങളുള്ള രാജ്യമാണ്. അഹിംസയുടെ ആയിരം വർഷത്തെ പാരന്പര്യം ഇന്ത്യക്കുണ്ടെന്നും ദലൈലാമ പറഞ്ഞു. ഒരു ലക്ഷത്തോളം വരുന്ന ടിബറ്റൻ ജനതയുടെ മറ്റൊരു വീടാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അമേരിക്ക ഫസ്റ്റ്' എന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുദ്രാവാക്യത്തോട് എതിർപ്പാണെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Google+
Like(s): 51