04 February, 2016 04:57:07 PM


കൊല്ലത്തുനിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികള്‍ വാഹന മോഷണത്തിന് ഏറ്റുമാനൂരില്‍ പിടിയില്‍



ഏറ്റുമാനൂര്‍ : കൊല്ലത്തുനിന്ന് കാണാതായ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വാഹന മോഷണത്തിന് ഏറ്റുമാനൂരില്‍ പിടിയിലായി. കോട്ടയം ടൗണില്‍ നിന്നും മോഷ്ടിച്ച  ഓട്ടോറിക്ഷയുമായി കടക്കവെ ഏറ്റുമാനൂര്‍ ടൗണില്‍ വെച്ച് നാട്ടുകാര്‍ പിടികൂടി ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എം.സി.റോഡില്‍  ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയില്‍ വച്ച് കേടായ ഓട്ടോറിക്ഷയുമായി സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കാണാനിടയായ വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും അടുത്തുകൂടിയപ്പോള്‍ ഇവര്‍ പരസ്പരവിരുദ്ധമായി സംസാരിക്കുവാന്‍ തുടങ്ങി. പോലീസിനെ വിവരം അറിയിച്ചത് മനസിലാക്കിയ ഇവര്‍ ഓടി രക്ഷപെട്ടുവെങ്കിലും  പല വഴികളില്‍ കൂടി നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. 

കൊല്ലം സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂവരെയും രണ്ടാം തീയതി മുതലാണ് കാണാതായത്. കൊല്ലത്ത് പോലീസ് കസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഇവര്‍ വ്യാഴാഴ്ച ഉച്ചയോടെ ഏറ്റുമാനൂരില്‍ പിടിയിലായത്. പരിപ്പ് സ്വദേശി സിജുവിന്‍റെതാണ് ഓട്ടോറിക്ഷ. കോട്ടയം ടൗണില്‍ ഓടുന്ന ഓട്ടോറിക്ഷ കാണ്‍മാനില്ലെന്ന് കാണിച്ച് സിജു ഗാന്ധിനഗര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K