18 October, 2017 12:39:26 PM


സ്വര്‍ണ്ണം മോഷ്ടിച്ച നടിയുടെ സാന്നിധ്യം മുഖ്യമന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടിലും



കണ്ണൂര്‍: ബം​ഗ​ളൂ​രു​വി​ൽ 35 പ​വ​ന്‍ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സീ​രി​യ​ൽ താ​രം ത​ല​ശേ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത ​സു​ഹൃ​ത്തിന്‍റെ വീട്ടില്‍ വ്യാ​ജ പേ​രി​ൽ ജോ​ലി​ ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട്‌ സ്വ​ദേ​ശി​നി ത​നൂ​ജ (24) ധ​ർ​മ​ടം ചി​റ​ക്കു​നി​യി​ലെ രൈ​രു​നാ​യ​രു​ടെ വീ​ട്ടി​ലാ​ണ്  സു​മ​തി എ​ന്ന പേ​രി​ൽ ര​ണ്ടു​വ​ർ​ഷം ജോ​ലി ചെ​യ്ത​ത്.

ബം​ഗ​ളൂ​രു​വി​ലെ മോഷണവുമായി ബന്ധപ്പെട്ട് തെ​ളി​വെ​ടു​പ്പിനാ​യി ത​ല​ശേ​രി​യി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് രൈ​രു​ നാ​യ​രു​ടെ വീ​ട്ടി​ൽ ജോ​ലി ചെ​യ്തി​രു​ന്ന കാ​ര്യം ത​നൂ​ജ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ്യാജപേരില്‍ ഇവര്‍ ഇവിടെ ജോ​ലി ചെ​യ്തി​രു​ന്നുവെന്നത് വ്യക്തമായത്. എ​ന്നാ​ൽ, എ​ന്തി​നാ​ണ് പേ​രു​മാ​റ്റി ജോ​ലി ചെ​യ്ത​തെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​തു​വ​രെ ഉ​ത്ത​രം ല​ഭി​ച്ചി​ട്ടി​ല്ല. സു​മ​തി എ​ന്ന പേ​രി​ൽ ധ​ർ​മ​ട​ത്തെ സ​ഹ​ക​ര​ണ​ ബാ​ങ്കി​ൽ ഇ​വ​ർ അ​ക്കൗ​ണ്ടും ആ​രം​ഭി​ച്ചി​രു​ന്നു.

ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞ് ഇ​വ​ർ സ്ഥി​ര​മാ​യി ത​ല​ശേ​രി ടൗ​ണി​ലേ​ക്ക് പോ​യി​രു​ന്ന​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് തി​ക്കോ​ടി​യി​ലു​ള്ള സു​ഹൃ​ത്ത് വ​ഴി​യാ​ണ് രൈ​രു ​നാ​യ​രു​ടെ വീ​ട്ടി​ൽ ത​നൂ​ജ എ​ത്തു​ന്ന​ത്. ഈ ​സ​മ​യ​ത്ത് മ​റ്റൊ​രു ജോ​ലി​ക്കാ​രി​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇവർ ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രു മൊ​ബൈ​ൽ ഫോ​ണും രൈ​രു​നാ​യ​രു​ടെ​യും ഭാ​ര്യ​യു​ടെ​യും പാ​സ്പോ​ർ​ട്ടു​ക​ൾ അ​ട​ങ്ങി​യ വി​ല​കൂ​ടി​യ ട്രാ​വ​ൽ ബാ​ഗും വീ​ട്ടി​ൽ​നി​ന്ന് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​വ ത​നൂ​ജ​യാ​ണോ കവർന്നതെന്ന് വ്യ​ക്ത​മ​ല്ലെ​ന്നും അ​തു​കൊ​ണ്ട് അ​ത്ത​ര​മൊ​രു പ​രാ​തി​യി​ല്ലെ​ന്നും രൈ​രു​നാ​യ​ർ പ​റ​ഞ്ഞു. 

ക​ഴി​ഞ്ഞ ​ദി​വ​സം ത​ല​ശേ​രി ടെ​മ്പി​ള്‍​ഗേ​റ്റ്‌ പു​തി​യ റോ​ഡി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ നി​ന്നാ​ണ്‌ കേ​ര​ള- ക​ർ​ണാ​ട​ക പോ​ലീ​സ് ടീം ​ത​നൂ​ജ​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ബം​ഗ​ളൂ​രു ക​ന​ക്‌​പു​ര ര​ഘു​വ​ന ഹ​ള്ളി​യി​ല്‍ താ​മ​സി​ക്കു​ന്ന പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ല്‍ നിന്ന് 35 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ക​ഴി​ഞ്ഞ സെ​പ്‌​റ്റം​ബ​ര്‍ 28-നാ​ണ്‌ കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം.

മ​ല​യാ​ള​ത്തി​ലെ ചി​ല സീ​രി​യ​ലു​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ത​നൂ​ജ ഓ​ഗ​സ്റ്റി​ലാ​ണ്‌ പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യും ക​ര്‍​ണാ​ട​ക​യി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രി​യു​മാ​യ വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്‌. ഒ​രു മാ​സം കൊ​ണ്ട്‌ ത​ന്നെ വീ​ട്ടു​കാ​രു​ടെ വി​ശ്വ​സ്‌​ത​യാ​യി മാ​റി​യ ത​നൂ​ജ​യെ സെ​പ്‌​റ്റം​ബ​ര്‍ 28 മു​ത​ല്‍ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്‌ വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്‌ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്‌. 



Share this News Now:
  • Google+
Like(s): 140