17 October, 2017 02:13:44 PM


സോളാര്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര ആരോപണങ്ങളെന്ന് വി.ഡി. സതീശന്‍



തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര ആരോപണങ്ങളാണെന്ന്  കെപിസിസി ഉപാധ്യക്ഷൻ വി.ഡി.സതീശൻ. സോളാറുമായി ബന്ധപ്പെട്ട തന്‍റെ അഭിപ്രായം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പറയുമെന്നും യോഗം ഉടൻ വിളിച്ചുചേർക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഭാവിക നീതി ലഭ്യമാക്കാതെയാണ് സർക്കാർ കേസ് കൈകാര്യം ചെയ്യുന്നത്. ഇത്രപ്രാധാന്യമുള്ള ആരോപണങ്ങൾ റിപ്പോർട്ടിലുണ്ടെങ്കിൽ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ച് റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചുകൂടെയെന്നും ഇതിന് ആറ് മാസം കാത്തിരിക്കണോ എന്നും അദ്ദേഹം ചോദിച്ചു.


വിഷയത്തിന്‍റെ ഗൗരവ സ്വഭാവം കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ദേശീയ നേതൃത്വം വിഷയം പരിഗണിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.



Share this News Now:
  • Google+
Like(s): 65