16 October, 2017 11:11:47 PM


കണ്ണൂര്‍ പ​ഴ​ശി അ​ണ​ക്കെ​ട്ട് ബ​ല​പ്പെ​ടു​ത്തു​ന്ന പണികള്‍ പുന:രാരംഭിച്ചു
കണ്ണൂര്‍: പ​ഴ​ശി അ​ണ​ക്കെ​ട്ട് ബ​ല​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. അ​ണ​ക്കെ​ട്ടി​ന്‍റെ ചോ​ർ​ച്ച ത​ട​യു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ക​ഴി​ഞ്ഞ​വ​ർ​ഷം ആ​രം​ഭി​ച്ചു പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യ പ്ര​വൃ​ത്തി​യാ​ണു പു​ന​രാ​രം​ഭി​ച്ച​ത്. 2012 ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്നു ഡാം ​സു​ര​ക്ഷാ വി​ഭാ​ഗം അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ച്ചു ബ​ല​പ്പെ​ടു​ത്ത​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ബ​ല​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചെ​ങ്കി​ലും അ​ണ​ക്കെ​ട്ടി​ൽ വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നാ​ൽ പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഡാ​മി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ​യാ​ണു വീ​ണ്ടും ബ​ല​പ്പെ​ടു​ത്ത​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. വെ​ള്ളം കെ​ട്ടി നി​ർ​ത്തു​ന്ന ഭാ​ഗ​ത്തെ ഭി​ത്തി​യി​ൽ നെ​റ്റ് പ​തി​ച്ചു കോ​ൺ​ക്രീ​റ്റ് ചെ​യ്താ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ ചോ​ർ​ച്ച ത​ട​യു​ന്ന​തും ബ​ല​പ്പെ​ടു​ത്തു​ന്ന​തും. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണു ല​ക്ഷ്യം. Share this News Now:
  • Google+
Like(s): 370