16 October, 2017 08:25:48 AM


സോളാര്‍: ഡിജിപി രാജേഷ് ദിവാന്‍ പ്രത്യേക അന്വേഷണ സംഘത്തലവന്‍, ഉത്തരവ് ഇന്ന്




തിരുവനന്തപുരം: സോളാർ തുടരന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കർശന നിർദ്ദേശങ്ങളോടെയായിരിക്കും ഉത്തരവിറങ്ങുക. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാനാണ് പ്രത്യേക അന്വേഷണ സംഘ തലവൻ. വേങ്ങര തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പാണ് സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തുടർ നടപടികളിലേക്ക് സർക്കാർ കടന്നത്.  കർശനമായി നിബന്ധനകളോടുകൂടിയായിരിക്കും ഉത്തരവിറങ്ങുന്നത്.


സർക്കാർ ഉത്തരവ് ഇറങ്ങിയാൽ ഉടൻ തന്നെ അന്വേഷണ സംഘം യോഗം ചേരും. സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ വൈകാതെ തന്നെ തുടർ നടപടികളിലേക്ക് കടക്കണമെന്ന നിർദ്ദേശ0 സർക്കാർ നൽകിയേക്കും. അന്വേഷണത്തിനുള്ള വിജിലൻസ് സംഘത്തെയും ഉടൻ നിയോഗിക്കും.


സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വൈകാതെ തന്നെ തുടര്‍നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാരിന്റെയും തീരുമാനം. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചതില്‍ തെറ്റില്ല. റിപ്പോര്‍ട്ട് ആറുമാസത്തിനുള്ളില്‍ നിയമസഭയില്‍ പ്രസിദ്ധീകരിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്.



Share this News Now:
  • Google+
Like(s): 56