13 October, 2017 03:51:27 PM


വധുവിനെ മാറ്റിക്കാട്ടി; യുവാവ് വിവാഹത്തില്‍ നിന്നു പിന്മാറി



കാസർഗോഡ്: പ്രതിശ്രുത വധുവിനെ മാറ്റിക്കാട്ടിയെന്ന് ആരോപിച്ച് യുവാവ് വിവാഹത്തില്‍ നിന്നു പിന്മാറി. ഒടുവില്‍ കല്യാണനിശ്ചയത്തിനു ചെലവായ പണം പ്രതിശ്രുത വരനില്‍ നിന്നു വാങ്ങി പോലീസ് പ്രശ്‌നം പരിഹരിച്ചു. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട യുവതിയും കണ്ണൂര്‍, എടക്കാട്ടെ യുവാവും തമ്മില്‍ നിശ്ചയിച്ച വിവാഹമാണു അലസിയത്. ഇതിനെതിരേ വധുവിന്റെ വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.


വരനും വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ യുവതിയെ കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ഇതനുസരിച്ച് നല്ല രീതിയില്‍ തന്നെ വിവാഹനിശ്ചയവും നടത്തി. ഇതിനു ശേഷമാണ് ആള്‍മാറാട്ടം ആരോപിച്ച് വരനും വീട്ടുകാരും പിന്മാറിയത്. ആള്‍മാറാട്ടവും നടത്തിയില്ലെന്നു പെണ്ണിന്റെ വീട്ടുകാര്‍ ആണയിട്ടു പറഞ്ഞിട്ടും നിലപാടു മാറ്റാന്‍ വരനോ, വീട്ടുകാരോ തയാറായില്ല.


ഇതോടെയാണ് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് എസ്.ഐ: കെ.പി. വിനോദ് ഇരുകൂട്ടരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാല്‍, വിട്ടുവീഴ്ചയ്ക്ക് വരന്റെ വീട്ടുകാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് നഷ്ടപരിഹാരം ഈടാക്കി പ്രശ്‌നം പരിഹരിച്ചത്.



Share this News Now:
  • Google+
Like(s): 73