Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

13 October, 2017 03:51:13 PM


ദീ​പാ​വ​ലി​ക്ക് പടക്കം പൊട്ടിക്കാം, വില്‍ക്കേണ്ട; വ്യാപാരികളുടെ അപ്പീല്‍ തള്ളി സുപ്രീം കോടതി




ദില്ലി: ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് പടക്കം പൊട്ടിച്ചോളൂ, പക്ഷെ വില്‍ക്കേണ്ട എന്ന് കോടതി. ദില്ലി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട​ക്ക​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തു നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​നെ​തി​രേ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ തള്ളികൊണ്ടാണ് സു​പ്രീം കോ​ട​തിയുടെ വിധി. നി​രോ​ധ​ന​ത്തി​ൽ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു സം​ഘം വ്യാ​പാ​രി​ക​ളാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​ന് കോ​ട​തി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ വ​ർ​ഗീ​യ​ത ക​ല​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും സു​പ്രീം കോ​ട​തി പ​റ​ഞ്ഞു.


ദില്ലിയി​ലെ പ​ട​ക്ക വി​ൽ​പ്പ​ന​യ്ക്ക് ഒ​ക്ടോ​ബ​ർ 31 വ​രെ​യാ​ണ് സു​പ്രീം കോ​ട​തി നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. രൂ​ക്ഷ​മാ​യ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം, ദീ​പാ​വ​ലി ക​ഴി​യു​ന്ന​തോ​ടെ ഗു​രു​ത​ര​മാ​കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ജ​സ്റ്റീ​സ് എ.​കെ. സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. ദീ​പാ​വ​ലി കാ​ല​ത്ത് പ​ട​ക്ക​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്നും അ​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ന്നെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു പ​ട​ക്ക​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തു നി​രോ​ധി​ച്ചി​രു​ന്നു. 


ദില്ലിയി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം, ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​യ​താ​ണെ​ന്നും ദീ​പാ​വ​ലി സീ​സ​ണ്‍ ക​ഴി​യു​മ്പോ​ൾ വാ​യു​വി​ൽ പു​ക പാ​ളി​ക​ളാ​യി നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് പ്ര​ക​ട​മാ​ണെ​ന്നും കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ​പ്പോ​ൾ പ​ട​ക്ക​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നു മാ​ത്ര​മാ​ണ് നി​യ​ന്ത്ര​ണ​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തു പ​രി​ഗ​ണി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.



Share this News Now:
  • Google+
Like(s): 76