Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

13 October, 2017 03:40:24 PM


സോ​ളാ​ർ: ന​ടി ആ​ക്ര​മിക്കപ്പെട്ട കേസ് അന്വേഷിച്ച എസ് പിയ്ക്കും സ്ഥലം മാറ്റം




കൊ​ച്ചി: യുവന​ടി ആ​ക്ര​മിക്കപ്പെട്ട കേസിൽ കു​റ്റ​പ​ത്രം തയാ​റാ​ക്കു​ന്ന​ത് അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കേ അ​ന്വേ​ഷ​ണ ചു​മ​തല​യു​ണ്ടാ​യി​രു​ന്ന എ​സ്പി​ക്ക് സ്ഥ​ല​മാ​റ്റം. എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​എ​സ്. സു​ദ​ർ​ശ​നെ​യാ​ണു സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ലം മാ​റ്റി​യ​ത്. 

സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് സോളാർ കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തേതു​ട​ർ​ന്നാ​ണ് ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യും ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യു​മാ​യ സു​ദ​ർ​ശ​നെ​യും മാ​റ്റി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​ക്കാ​ണ് മാ​റ്റം. ഉ​ത്ത​ര​വ് ല​ഭി​ച്ചെ​ന്നും ഉ​ട​ൻ ചാ​ർ​ജ് ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സു​ദ​ർ​ശ​ൻ തു​ട​ര​ണ​മോ എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പിയാ​യി​രി​ക്കെ ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സോളാർ കേ​സി​ൽ സു​ദ​ർ​ശ​നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ഡി​ജി​പി എ. ​ഹേ​മ​ച​ന്ദ്ര​നും മൂ​ന്ന് എ​സ്പി​മാ​രും അ​ട​ക്കം ഏ​ഴ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്ത്. എ​ന്നാ​ൽ നടി ആക്രമണത്തിന് ഇരയായ കേസിലെ തെ​ളി​വു​ക​ളെ​ല്ലാം നേ​ര​ത്തെ ശേ​ഖ​രി​ച്ചു​ ക​ഴി​ഞ്ഞ​താ​ണെന്നും അ​ത് കു​റ്റ​പ​ത്ര​ത്തി​ൽ ചേ​ർ​ക്കു​ന്ന ജോ​ലി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി. 



Share this News Now:
  • Google+
Like(s): 57