Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

13 October, 2017 01:43:31 PM


സ്കൂളുകളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കരുതെന്ന് ഹൈക്കോടതി




കൊച്ചി: സ്കൂളുകളിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് അനുവദിക്കരുതെന്ന് ഹൈക്കോടതി. കുട്ടികൾ സ്കൂളുകളിൽ വരുന്നത് പഠിക്കാനാണ്. ധർണയും പട്ടിണി സമരവും സത്യാഗ്രഹവും സ്കൂളുകളിൽ നടത്താൻ പാടില്ല. അത്തരം സമരങ്ങളുമായി വരുന്നവരെ പുറത്താക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. പൊന്നാനി എംഇഎസ് കോളജിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.


വിദ്യാഭ്യാസവും രാഷ്ട്രീയ പ്രവർത്തനവും ഒന്നിച്ച് പോകില്ല. രാഷ്ട്രീയ പ്രവർത്തനം നടത്തണമെങ്കിൽ പഠനം ഉപേക്ഷിച്ച് പോകണം. കുട്ടികൾ സമരമുഖത്ത് വരാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. വിദ്യാലയങ്ങൾക്ക് അകത്തോ പ്രവേശന വഴിയിലോ പരിസരങ്ങളിലോ സമരപന്തലും ധർണയും അനുവദിക്കരുതെന്നും ഇക്കാര്യം പോലീസ് ശ്രദ്ധിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.


അടുത്തിടെ കോട്ടയം സിഎംഎസ് കോളജിലേക്ക് പ്രവേശിക്കുന്ന വഴിയിൽ രാഷ്ട്രീയ പാർട്ടിയുടെ പ്രകടനമോ ബാനറുകളോ പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. പ്രവേശന വഴിയിൽ സമരം നടത്തുന്നത് ചോദ്യം ചെയ്ത് കോളജ് മാനേജ്മെന്‍റ് സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. കോളജ് പ്രവേശനവഴിയിൽ രാഷ്ട്രീയ പ്രവർത്തനം നടക്കുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും മുൻപ് കോടതി ഇക്കാര്യത്തിൽ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോളജിന്‍റെ പരാതി. 



Share this News Now:
  • Google+
Like(s): 34