13 October, 2017 09:57:21 AM


കപ്പലിടിച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മുങ്ങി; നാല് പേരെ കാണാതായി, തെരച്ചില്‍ തുടരുന്നു




കോ​ഴി​ക്കോ​ട്: എ​റ​ണാ​കു​ളം മു​ന​മ്പം ക​ട​പ്പു​റ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി കാ​ണാ​താ​യ നാ​ലു തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ഹെ​ലി​ക്കോ​പ്റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മാ​യാ​ണ് കോ​സ്റ്റ്ഗാ​ർ​ഡ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. അ​പ​ക​ട​മു​ണ്ടാ​യ​ത് ക​ര​യി​ൽ​നി​ന്നു വ​ള​രെ അ​ക​ലെ​യാ​ണെ​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ക​പ്പ​ൽ ഇ​ടി​ച്ച​താ​ണ് ബോ​ട്ട് ത​ക​രാ​ൻ കാ​ര​ണ​മെ​ന്നു ര​ക്ഷ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ത​മി​ഴ്നാ​ട് കു​ള​ച്ച​ൽ സ്വ​ദേ​ശി​ക​ളാ​യ ആ​ന്‍റോ (39), റ​മ്യാ​സ് (50), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ജോ​ണ്‍​സ​ണ്‍ (19), പ്രി​ൻ​സ് (20) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. 


ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തു​നി​ന്നു 50 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ(​ഏ​ക​ദേ​ശം നൂ​റ് കി​ലോ​മീ​റ്റ​ർ) ഉ​ൾ​ക്ക​ട​ലി​ലാ​ണ് ഇ​മ്മാ​നു​വ​ൽ എ​ന്ന പേ​രി​ലു​ള്ള ബോ​ട്ട് മു​ങ്ങി​യ​ത്. മു​ങ്ങി​ത്താ​ഴ്ന്നു​കൊ​ണ്ടി​രു​ന്ന ബോ​ട്ടി​ലെ ര​ണ്ടു​പേ​രെ കോ​ഴി​ക്കോ​ട് പു​തി​യാ​പ്പ​യി​ൽ നി​ന്നു പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ കാ​ർ​ത്തി​ക് (27), സേ​വ്യ​ർ (58) എ​ന്നി​വ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 



Share this News Now:
  • Google+
Like(s): 92